മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേസിന്‍റെ കാര്യത്തില്‍ അതിജീവിതക്ക് ആശങ്കയുണ്ടാകും. അഞ്ച് വര്‍ഷമായി നീതിക്കായി അവര്‍ പോരാടുകയാണ്. നടിയുടെ പരാതിയെ രാഷ്ട്രീയ മുതലെടുപ്പിനായി ആരും ഉപയോഗിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. കേസിന്‍റെ തുടക്കം മുതല്‍ അക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.
തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
രാജ്യത്ത് പുതിയ നിയമം പാസാകുന്നതോടെ തോക്കുകള്‍ കൈമാറ്റം ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ആയുധ ലോബിയെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് കടത്തുന്നത് യു.എസിൽ നിന്നാണ്. കാനഡയില്‍ ഒരു ദശലക്ഷം പേരാണ് തോക്ക് ഉപയോഗിക്കുന്നത്.
നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല. അദ്ദേഹം ആധുനിക ഇന്ത്യയുടെ ശില്പി കൂടിയാണ്. അദ്ദേഹത്തിന്‍റെ സംഭാവനകളെ എങ്ങനെയാണ് രാജ്യത്തിന് മറക്കാന്‍ സാധിക്കുക. സ്വാതന്ത്ര്യ സമരത്തിനായി നെഹ്‌റു നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും അറിയില്ല. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ല.
എനിക്കറിയില്ല അയാള്‍ എന്താണ് ചെയ്യുന്നതെന്ന്. എന്ത് നയങ്ങളാണ് ഈ രാജ്യത്ത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതെന്ന്. അദ്ദേഹം ആകെ ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ്'-ദീപികാ സിംഗ് രജാവത്ത് പറഞ്ഞു
രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. ഏഴ് സീറ്റില്‍ ഒരെണ്ണം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുകയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ഇത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പല്ല. എന്നാല്‍ ഇത്തവണ രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. അതിനാല്‍ ഇരു മുന്നണികളും ഈ തെരഞ്ഞെടുപ്പിനെ വളരെ സിരീയസായാണ് കാണുന്നതെന്ന് രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു
നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി.