മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.
ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.
അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.
നേരത്തെ കൊവിഡ് 19-ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും തെർമൽ സ്കാനറുകള്‍ കൈമാറിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി
. 5 - പേര്‍ കാസര്‍ഗോഡ് സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി