കേസുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതേസമയം, സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന്
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.
സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.