പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.
കേരളത്തിലെ സംഘടനാ സാന്ദ്രതയുടെ ശക്തി കൊണ്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി ഏവരും പ്രവർത്തിച്ചതു കൊണ്ടും മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് ലോക്ഡൗണിൽ ഭക്ഷണം നൽകാനായി. സാമൂഹിക അകലമല്ല മറിച്ച് ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ കൈവരിക്കണം.