പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസലോകത്തില്‍ നിന്നുള്ള പ്രതിഷേധവുമാണ് സര്‍ക്കാരിനെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ പരാജയം മറച്ചുവെക്കാനാണ് ഇപ്പൊള്‍ പുതിയ തീരുമാനം കൈകൊണ്ടത് എന്നും ചെന്നിത്തല ആരോപിച്ചു
ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 56 കുടുംബങ്ങൾക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിൽ വീടും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് ഏഴ് സെൻറ് ഭൂമി ലഭിക്കുംവിധമാണ് നിർമാണം. ഒരു വീടിന് 6.5 ലക്ഷം രൂപയാണ് ചെലവ്.