അനുമതി ലഭിച്ച സാഹചര്യത്തിലും ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ മത സാമുദായിക വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് വിഭാഗം, സുന്നി എ.പി കാന്തപുരം വിഭാഗം, തിരുവനന്തപുരം പാളയം പള്ളി ഇമാം ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ബോട്ടുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരിക്കിയിട്ടുണ്ട്.
മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കും. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ജൂൺ 9 മുതൽ നിയന്ത്രണവിധേയമായി എല്ലാം പ്രവർത്തിപ്പിക്കാം. ജൂൺ 8-ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തതുകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനങ്ങളിലെത്തിയത്.