ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന സന്ദീപിന്‍റെ പ്രതികരണമാണ് അജുവിനെ ചൊടിപ്പിച്ചത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ചോദിക്കുന്നു.
പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്.
ബ്രിട്ടീഷ് സേവകരായ സംഘപരിവാര്‍ എല്ലാ കാലത്തും സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ജനതക്കും ദേശാഭിമാനികൾക്കുമെതിരെ അക്രമികളും ബലാത്സംഗക്കാരുമെന്നൊക്കെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മരക്കാർ മുതൽ ടിപ്പു വരെയുള്ളവരെ അവർ അപമാനിച്ചിട്ടുണ്ട്. അക്രമികളായി ചിത്രീകരിച്ചിട്ടുണ്ട്. മലപ്പുറത്തോടുള്ള സംഘികളുടെ വിരോധം ചരിത്രപരമാണ്