തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കഴിഞ്ഞയാഴ്ച ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് പോസ്റ്റ്മോര്‍ട്ടം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി എം ബി മുരളിധരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെയാണ് ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്.
എന്നാല്‍ ഇത്തവണ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജോ ജോസഫിനോട് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം, പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ കാമ്പയിന്‍ നടത്തണം തുടങ്ങി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വീണ്ടും അനുവാദം നല്‍കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസമാണ് ആര്‍ ഡി ഒ അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് അപേക്ഷ നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചെയ്തിരുന്നു.
യുഡിഎഫിന് തൃക്കാക്കരയില്‍ അനായാസം വിജയിക്കാന്‍ കഴിയും. യുഡിഎഫിന്റേത് മതേതര നിലപാടാണ്. ആ നിലപാട് മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുളള സ്ഥാനാര്‍ത്ഥിയാണ് ഉമാ തോമസ്.