അതേസമയം, വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു
അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും
അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.
അന്വേഷണം നടത്താന്‍ റൂറല്‍ എസ് പി കാക്കൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഹ്നനാസ് റിഫയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കാക്കൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ഡി വൈ എഫ് ഐയുടെ കേന്ദ്ര നേതൃത്വം സമരം ചെയ്യുന്നതില്‍ പരാജയമാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ അത്രപോലും ഊര്‍ജം കാണിക്കുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത്.
എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ള ഒരാള്‍ സാമൂഹിക മധ്യമങ്ങളിലൂടെയുള്ള പിന്തുണയല്ലാതെ പരസ്യമായി പ്രതിഷേധിക്കുന്നത്. അതേസമയം, ഉപവാസ സമരത്തിന് ചലച്ചിത്ര മേഖലയിലെ ഏതെങ്കിലും സംഘടനകള്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല
പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
പാര്‍ട്ടിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് തന്നെ ഇത്തരം പ്രശ്നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.
തീവ്ര ഹിന്ദുത്വ നിലപാട് പഠിക്കാനാണോ ന്യൂനപക്ഷങ്ങളുടെ രക്തം വീണ മണ്ണിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ അയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍ വികസനം. ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്നതിടയിലാണ് ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.