തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.
അതേസമയം, എത്ര രൂപയാണ് പിഴ ഇടക്കുകയെന്നത് സംബന്ധിച്ച് ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടില്ല. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ
നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേര്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ശ്രമം വിജയിക്കട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും അതിനായി ശ്രമിക്കുന്നുണ്ട്. മോചനം സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുളളു' എന്നാണ് എം എ യൂസഫലി പറഞ്ഞത്.
ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. റോഡിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് രഥം ലൈൻ കമ്പിയിൽ കുരുങ്ങിയത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ ഇടയാക്കി.
രാഷ്ട്രീയ പദവികളില്‍ നിന്നും മാറ്റണമെന്നാണ് അച്ചടക്ക സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. അധികാരമെന്നാല്‍ കസേരയും മേശയുമാണ്. അത് മാറ്റി സ്റ്റൂള്‍ തന്നാലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണനെ തളളി കെ വി തോമസ് രംഗത്തെത്തി. വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. ഞാനിപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍തന്നെയാണുളളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതില്‍ അപമാനം തോന്നേണ്ട കാര്യമില്ല എന്നാണ് കെ വി തോമസ് പറഞ്ഞത്
നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. ഇന്ന് രാവിലെ 11. 30 നായിരുന്നു യോഗം ചേര്‍ന്നത്. താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയതാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന് ആരോപിക്കുന്ന രേഖ 'എ' ഡയറിയിലെ വിവരങ്ങളാണ്. എന്നാല്‍ അത് കോടതിയുടെ രഹസ്യ രേഖയല്ല. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നത്. എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്.