സിപിഎം കേന്ദ്ര നേതൃത്വമാണ് കെ കെ ശൈലജ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മഗ്‌സസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട്, കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്‌സസെയുടെ പേരിലുളള അവാര്‍ഡ് സ്വീകരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നിവയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അതേസമയം, വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടുത്തം പുനരാരംഭിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് ഇനി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും പാമ്പുപിടിക്കുക എന്ന് വാവ സുരേഷ് വാക്കുതന്നിരുന്നെന്നും അത് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
'നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയാണ്. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത്.
ജുഡിഷ്യല്‍ സര്‍വീസില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാള്‍ എന്ന നിലയില്‍ എല്ലാ സ്ഥലത്തും ജോലി ചെയ്യാന്‍ തയ്യാറാകണം. ഇത്തരം മാറ്റങ്ങള്‍ ലഭിക്കുമ്പോള്‍ മുന്‍വിധിയുടെ ആവശ്യമില്ല. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെയും. അതുകൊണ്ട് ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും' - ഇ എസ് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.