കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാംവട്ടമാണ് തലശ്ശേരിയില്‍നിന്ന് അദ്ദേഹം സഭയിലെത്തുന്നത്. കോടിയേരി എക്കണ്ടി നടുവിലേരി സറീനയുടെയും പരേതനായ കോമത്ത് ഉസ്മാന്റെയും മകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ. പി എം സഹലയാണ് ഭാര്യ.