രാമന്‍പിളളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്.
കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് പോലും സ്ത്രീകളെ ആക്രമിക്കുന്ന പിണറായി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. കെ റെയില്‍ പദ്ധതിയെ പ്രതികൂലിക്കുന്നവരെ ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. യു ഡി എഫ് എം എല്‍ എ മാര്‍ സമരം നടത്തുന്നവരെ പോയി കാണും. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും.
ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രൂപേഷിന്‍റെ ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013 -ല്‍ രണ്ട് കേസും 2014-ല്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഡി ഐ ജി ദിലീപിന് ചോര്‍ത്തി നല്‍കിയോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേസമയം, വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി . കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി
അയക്കരുതെന്ന് ആവശ്യപ്പെട്ട് മുരളിധരന്‍ ഹൈക്കമാണ്ടിന് കത്ത് നല്‍കുകയും ചെയ്തു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ നോമിനേറ്റ് ചെയ്ത എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചു.
സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ കൃത്യമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പല സമയങ്ങളിലായി ഡബ്ല്യൂ സി സി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂ സി സി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കമ്മീഷന്‍,
രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു
ആം ആദ്മി പാര്‍ട്ടിയിലെ അംഗമാണ് താന്‍. എന്നാല്‍ ഈ സര്‍ക്കാര്‍ എല്ലാവരുടെയുമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ള രാഷ്ട്രീയത്തില്‍ വിശ്വാസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ചും പരിഹസിച്ചും മുന്‍പോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഭാവിയില്‍ ഭഗവത് സിംഗ് ആശങ്കാകുലനായിരുന്നു.
അതേസമയം, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണിൽ നിന്നും നീക്കം ചെയ്‌തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല