പ്രദേശങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങൾ ബാധകമാകുമെന്ന ആഭ്യന്തര മന്ത്രി അമിത്
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്
കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങളില്‍ ഉൾപ്പെടുത്താൻ പാഠപുസ്തക പരിഷ്ക്കാര കമ്മറ്റി നിർദ്ദേശം നല്‍കി. 'മഹത്വരിച്ച് പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുമാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റു ഒരു ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയി പരാജയപ്പെട്ടപ്പോഴും നെഹ്‌റു അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്'-നിതിന്‍ ഗഡ്കരി പറഞ്ഞു.