മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ള ഒരാള്‍ സാമൂഹിക മധ്യമങ്ങളിലൂടെയുള്ള പിന്തുണയല്ലാതെ പരസ്യമായി പ്രതിഷേധിക്കുന്നത്. അതേസമയം, ഉപവാസ സമരത്തിന് ചലച്ചിത്ര മേഖലയിലെ ഏതെങ്കിലും സംഘടനകള്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല
2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്‌സൺ
പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യമുതല്‍ തന്നെ പ്രവചിച്ചിരുന്നു. കാരണം ആദ്യമായിട്ടല്ല കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
പാര്‍ട്ടിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് തന്നെ ഇത്തരം പ്രശ്നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.
തീവ്ര ഹിന്ദുത്വ നിലപാട് പഠിക്കാനാണോ ന്യൂനപക്ഷങ്ങളുടെ രക്തം വീണ മണ്ണിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ അയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍ വികസനം. ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്നതിടയിലാണ് ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് വരും ദിവസം ചര്‍ച്ച നടത്തുക.