മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ശ്രീ നിത്യാനന്ദ പരവശിവത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. അദ്ദേഹത്തിന് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശ്രീകൈലാസത്തില്‍ നിലവില്‍ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലാണ് മതേതരത്വം, സോഷ്യലിസം എന്നീ വിശേഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതിയില്‍ ജസ്റ്റിസ് സുന്ദരേഷ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.
എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി പറഞ്ഞു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു.
ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.