മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2021 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.'നവതേജ് വളരെ ശക്തനാണെന്നും പോലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും അതിനാല്‍ പാര്‍ട്ടി പ്രവർത്തകർ എല്ലാവരും നവതേജിനെപ്പോലെയാകണമെന്നുമായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഉപദേശം.
കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്.
സ്വത്തുവകകള്‍ തിരികെ നല്കാന്‍ ആവശ്യപ്പെടരുതെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ട്വന്റി 20 പ്രവര്‍ത്തകനും ആരെയും ഉപദ്രവിച്ചിട്ടില്ല. ശ്രിനിജന്‍ എം എല്‍ എ ആയതിനുശേഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കും.
ക്രൂരമായ ആക്രമണത്തിനു വിധേയനായ ദീപുവിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെട്ടു.
2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര നടക്കുന്നത്. സ്‌ഫോടനത്തിൽ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേസ് പരിഗണിച്ച ജഡ്ജി എ ആർ പട്ടേൽ വിധി പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്
എല്ലാവര്‍ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍ യൂണിറ്റുകളും ആരംഭിക്കും-
. ഗവർണ്ണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുകയാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി? അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.