മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം കൂടി ലഭിച്ചതോടെയാണ് പേര് മാറ്റല്‍ നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കി യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക സൈനീകധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം,അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ സംഗീത സംവിധാന സഹായി ആയിരുന്നു. സംവിധായകന്‍ ജയരാജിന്റെ തന്നെ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിച്ചത്. 2001 ല്‍ കണ്ണകിയിലും തുടര്‍ന്ന് തിളക്കം, ഉള്ളം, ഏകാന്തം, ദൈവനാമത്തില്‍, ഓര്‍മ്മ മാത്രം, നീലാംബരി, മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.
എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.
ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് ശരിയായ അറിവുകള്‍ ലഭിച്ച് വരുന്നതെയുള്ളൂ. അതിനാല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണം. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ തീവ്രത കുറവാണെങ്കിലും
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
ഓരോ കാര്യത്തിലും സ്വന്തം നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പല പ്രതിഷേധങ്ങളും പി ടി തോമസിന് നേരിടേണ്ടിവന്നിട്ടുണ്ട്. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ പറഞ്ഞു. പി ടി തോമസിനെതിരെ വന്നത് വെറും നാലഞ്ച് അച്ഛന്മാര്‍ മാത്രമാണ്.
2021- ലെ ഫെഡറൽ നിയമം, സൈബർ ക്രൈം നിയമം, ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമം എന്നീ നിയമങ്ങളില്‍ ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡാറ്റാബേസുകളും സംരക്ഷിക്കൽ