മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും ആവിശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ചെന്നൈയിൽ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- അനുപമ പറഞ്ഞു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും രാത്രി പത്തുമണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും പത്തുമണിക്കുശേഷം നിയന്ത്രണങ്ങള്‍ ബാധകമാണ്.
നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.
പരിശീലന ഗ്രൗണ്ടിൽ നിന്ന് കുറച്ച് അകലെയുള്ള മുത്തച്ഛന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടിയുടെ തലയില്‍ ബുള്ളറ്റ് തുളച്ച് കേറിയത്. കുട്ടിയെ ആദ്യം പുതുക്കോട്ട സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ജനുവരി അഞ്ചിന് നടക്കുന്ന മയിലമ്മ അനുസ്മരണ യോഗത്തില്‍ വെച്ച് മന്ത്രി ജി.ആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂര്‍ അറിയിച്ചു. വിളയോടി വേണുഗോപാല്‍, ആറുമുഖന്‍ പത്തിച്ചിറ, ഗോമതി എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.