മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്.
സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുറത്തുള്ള കൗണ്ടറുകള്‍ അടച്ചെങ്കിലും താജ്മഹലിന്‍റെ ഉള്‍ഭാഗം കാണുന്നതിനായി താജ് കോമ്പൗണ്ടിലെ ജാസ്മിൻ ഫ്‌ളോറിലുള്ള കൗണ്ടര്‍ തുറന്നു പ്രവർത്തിക്കുന്നുണ്ട്. താജ്മഹലിന്‍റെ കോമ്പൗണ്ടിൽ പ്രവേശിക്കാന്‍ 45 രൂപക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രം ഈ കൗണ്ടറില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ സാധിക്കും.
ഇതാദ്യമായല്ല ജസ്റ്റിസ് മുരളീധര്‍ തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത്. 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരോടും 2020-ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടുമെല്ലാം അദ്ദേഹം തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
2019 ജൂണിലാണ് ബിഹാര്‍ സ്വദേശിയായ യുവതി ബിനീഷ് കോടിയേരിക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. ഡാന്‍സ് ബാറിലെ നര്‍ത്തകിയായിരുന്ന യുവതിയെ ബിനീഷ് വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
ഇന്നലെ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടി കത്ത് നല്‍കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസില്‍ നിന്ന് പിന്മാറിയതില്‍ ആശങ്കയുണ്ടെന്നുമാണ് നടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്
വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.
സാധാരണ ഇരുപത് മുതല്‍ നാല്പത് വരെ പരീശീലന ക്ലാസുകളിൽ പങ്കെടുത്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. പുതിയ തീരുമാനത്തിലൂടെ ഈ ക്ലാസുകള്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ നാട്ടിലെ ലൈസൻസോടെ അപേക്ഷിക്കുകയും ദുബായിലെ റോഡ്, നോളജ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വിവാഹത്തിന് നിയതിയുടെ തലയിലെ നര കറുപ്പിക്കണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയേ വീട്ടിലുണ്ടായിരുന്നില്ല. അവളുടെ നരച്ച മുടി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞങ്ങള്‍ ചിന്തിച്ചില്ല.