മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.
ഒളിമ്പിക്സ് ഹൈജംപ് മത്സരത്തിൽ ഖത്തിറിന്റെ അമുഅതസ് ബർഷിമി മഹാമനസ്കത കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്ക് സ്വർണ മെഡൽ പങ്കിട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാനമില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് കോച്ച് ഡോ. മുഹമ്മദ് അഷ്റഫ്.
പുതിയ വിവാഹം കഴിക്കാന്‍ ബഷീര്‍ തീരുമാനിച്ചതറിഞ്ഞ് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവിക്കുകയും, മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയുമായിരുന്നുവെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. അതോടൊപ്പം വിവാഹത്തിന് ശേഷം തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്
ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.
ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന്‍റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ശ്രീദേവി ടി.എൻ എന്നിവർ ഉള്‍പ്പെട്ട ഉപഭോക്തൃ കോടതി പരാതി കേട്ടത്.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും,