മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നാളികേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, വേണ്ട നടപടികള്‍ സ്വീകരിക്കുവാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ അവര്‍ കാണിക്കുന്ന അനീതികള്‍ തുറന്നെഴുതിയതിന് ലോക്മാന്യ തിലകിനെ ജയിലിലടച്ചു. ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്
അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ക്വാറൻ്റൈനിൽ കഴിയുന്ന മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക പറഞ്ഞു. ക്വാറൻ്റൈൻ കഴിഞ്ഞു വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേര്‍ത്തു.
2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം. അതോടൊപ്പം നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും
4 വയസായ മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്‍റെ പേര് അനിവാര്യമാണെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ രണ്ട് ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. എന്നാല്‍ വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇതിന് മുന്‍പ് ഹൈക്കോടതി തള്ളിയിരുന്നു.