മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ദിഗംബര്‍ കാമത്തിന്‍റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ മാസം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം എല്‍മാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും
തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന് ഓശാന പാടുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം
കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത ഭാരത് ജോഡോ യാത്ര കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലൂടെ യാത്ര തുടരുകയാണ്. നേരത്തെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍ രാഹുലിന്റെ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജാഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്.
ഈ മാസം 9-നാണ് (ഓണപിറ്റേന്ന്) അരുവിയോട് കവലയില്‍ വെച്ചാണ് അപകടം നടന്നത്. അജിന് മുന്നില്‍ കടന്നുപോയ ബൈക്കിനു നേയാണ് നായ വട്ടം ചാടിയത്. നായയെ തട്ടി മറിഞ്ഞുവീണ ബൈക്കിലേക്ക് അജിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരണപ്പെട്ട അജിന്‍ മൂവേരിക്കര റോഡരികത്തു വീട്ടില്‍ ശോഭയുടെ മകനാണ്. നീതുവാണ് ഭാര്യ. മകള്‍ യുവാന.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ 17 പേരെ വിജയിപ്പിച്ച് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ജയിച്ചു വന്നവര്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ഖ് മറ്റു രണ്ടു പാക് പൌരന്മാര്‍ എന്നിവര്‍ 2004-ലാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച സി ബി ഐ സംഘത്തിലും എസ് ഐ ടി സംഘത്തിലും അംഗമായിരുന്ന സതീഷ് വര്‍മ ഗുജറാത്ത് മുന്‍ ഡി ജി പി പി പാണ്ഡേയെയും മറ്റൊരു മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും സംഭവം നടക്കുമ്പോള്‍ ഡി ഐ ജി യുമായിരുന്ന വന്സാരെയെയും അറസ്റ്റുചെയ്തിരുന്നു