മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'എന്തു പറയണമെന്ന് ഒരു തിട്ടവുമില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എനിക്കിപ്പോള്‍ ഡല്‍ഹിയില്‍ പോകാം. പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയും' ജമ്മുകാശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളാണിത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസതാവനയിലാണ് സന്തോഷം മറച്ചു വെക്കാതെയുള്ള ഈ വാക്കുകള്‍.
240- വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ ബംഗലുരു ബസ് ടെര്‍മിനലിലെത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്പ്പാടു ചെയ്ത കെ.എസ്.ആര്‍.ടി.സി.ബസ്സുകളില്‍ കേരളത്തിലേക്ക് പുറപ്പെട്ടു. ആരു ബാസ്സുകളിലായാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.
കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന് നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കോവിഡ് -19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
2014-നു ശേഷം പതിനൊന്നു തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയായിരുന്നു തീരുവയെങ്കില്‍ ഇന്നത് 23 രൂപയാണ്.