ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍
ഇങ്ങനെപോയാല്‍ കൊവിഡ് മൂലം രണ്ടുലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൌസ്സ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൌസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
അബോധാവസ്തയിലായിപ്പൊയ നൂരിക്ക് മസ്തിഷ്ക മരണം സംഭവവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹഖ് നൂരി ബോധാവസ്ഥയിലേക്ക് ഉണര്‍ന്നത്.
ഴാക് ദറിദയുടെ ഭാര്യയും പ്രമുഖ മനശ്ശാസ്ത്രജ്ഞയുമായ മാര്‍ഗരീത്ത ഒകുതിയര്‍ കോറോണാ ബാധ മൂലം മരണപ്പെട്ടു. പാരിസിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യം
ചൈന കൊറോണാ വൈറസിനെ കുറിച്ച് നല്ലരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു
ഏറെ ആദരിക്കപ്പെടുന്ന ഫുട്ബോളറായിരുന്നു മുഹമ്മദ് ഫറാ രാജ്യത്തെ കായിക മന്ത്രിയുടെ മുഖ്യ ഉപദേശകാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക്കയായിരുന്നു ആദ്ദേഹം
''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും.
വ്യാഴാഴ്ച പാർലമെന്റിൽ ( ഹൗസ് ഓഫ് കോമൺസ്) ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറസിലൂടെ ചുമതലകൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊറോണാ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്. ഞങ്ങള്‍ ഒരു വൈറസിനെയും വളര്‍ത്തുകയും ലോകത്തേക്ക് പടര്‍ത്തുകയും ചെയ്തിട്ടില്ല. ചൈനയുടെ അതിജീവനത്തെ പുകഴ്ത്താനാണ് എല്ലാവരും ശ്രദ്ധ വെക്കേണ്ടത്.
മുതിർന്നവർക്ക് 1,200 ഡോളർ (ഒന്‍പതിനായിരം രൂപ) നേരിട്ട് അക്കൌണ്ടുകളില്‍ എത്തും. ചെറുകിട ബിസിനസ്സുകൾക്ക് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള സഹായവും പദ്ധതിയിൽ ഉൾപ്പെടുന്നു.