പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപിയാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്.
ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് നാട്ടുകാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും തര്‍ക്കമുണ്ടായി. ചിത്രീകരണം തടസപ്പെടുത്തിയ നാട്ടുകാര്‍ ചലച്ചിത്ര പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക
ലോകായുക്ത ഭേദഗതി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും ശശികുമാരിന്‍റെ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ശശികുമാര്‍ ആരോപിച്ചു.
കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന് ആരോപിച്ച് സഹകരണ മേഖലയില്‍ പോലും സ്വാശ്രയ കോളേജുകള്‍ പാടില്ലെന്ന സി പി എമ്മിന്റെ ദുര്‍വാശിക്കുമുന്നില്‍ ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. ആ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം
സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ തന്‍റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞാണ് പീഡന ദിവസം സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ തന്‍റെ കൺസെന്‍റ് ഇല്ലാതെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളുടെ നാലാമത്തെ മകനാണ് സാദിഖലി ശിഹാബ് തങ്ങള്‍. 1975 ല്‍ പൂക്കോയ തങ്ങളുടെ നിര്യാണത്തോടെ മൂത്ത സഹോദരന്‍ പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പദവിയില്‍ എത്തുകയായിരുന്നു. 2009 ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കുടുംബപരമായി കൈമാറിവരുന്ന ലീഗിന്‍റെ അധ്യക്ഷ പദവിയാണ് സാദിഖലി തങ്ങളെ തേടിയെത്തുന്നത്.
സംപ്രേക്ഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള ചാനലിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാർച്ച് രണ്ടിനാണ് തള്ളിയത്
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളള ചിലര്‍കൂടി വന്നിട്ടുണ്ട്. അത് പുതിയ കാര്യമാണ്. മുന്‍കാലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണ് ഉണ്ടായിരുന്ന