മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്.
നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള്‍ നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.
സി ഐ സുധീര്‍ തന്റെ പരാതിയില്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നു എന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കെട്ടിടത്തിന്‍റെ നിര്‍മ്മാണം അനുമതിയോടെയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍,
മതേതരമാണ് എന്ന് സ്ഥാപിക്കാന്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ട ലീഡര്‍ഷിപ്പാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ പി സി സി പ്രസിഡന്‍റ് എ എല്‍ ജേക്കബ് ആയിരുന്നു
"ഗുഡ് ടച്ചും ബാഡ് ടച്ചും" തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്. കുട്ടികൾ തിരിച്ചറിയട്ടെ "ഗുഡ് ടച്ചും ബാഡ് ടച്ചും" -എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ശരത്തിന്‍റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും ശരത്തിന്‍റെതാണെന്ന് അന്വേഷണ സംഘം പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് ശരത്തിനെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ദിലീപ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചക്ക് 1. 45ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്റെ ആവശ്യം പ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.