ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകും. വിദ്യാര്‍ഥികളെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന്‍ എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധന ഫലം വളരെ വേഗത്തില്‍ ലഭിക്കുന്ന സ്പൈക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത്. ഈ പരിശോധനയിലാണ് 38 പേരില്‍ ഒമൈക്രോണ്‍ വൈറസ് കണ്ടുപിടിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ ആരും തന്നെ ഹൈ - റിസ്ക്ക് രാജ്യങ്ങളില്‍ നിന്നും വന്നവരല്ല.
കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയ സാഹചര്യത്തിലാണ് പുതിയ ആളെ നിയമിക്കാന്‍ കോടതി 10 ദിവസം സമയം നല്‍കിയിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഒമൈക്രോണ്‍ ആശങ്ക സംസ്ഥാനത്ത് നിലനില്‍ക്കെ ജില്ലാ സമ്മേളനങ്ങളോട് അനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയും ഗാനമേളയും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരം സിപിഎം സംഘടിപ്പിച്ചത്
ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു.ആകെ 80 പേരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നുമാണ് വർഗീസ് കൂട്ടിച്ചേര്‍ത്തു. പരിപാടി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.
വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെ പ്രസക്തമാണ്. സംഘടനയിലുള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ് അവർ. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായി