ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നൽകി. അതോടൊപ്പം, കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ദിലീപിന് കോടതി അനുമതി നല്‍കി.
കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഈ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. ദിലീപിന്‍റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഇവരെയാരും പ്രതിചേര്‍ത്തിട്ടില്ല.
അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്
ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്‍മാന്‍ നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഷാഫി പറമ്പില്‍ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് 4 വൈസ് പ്രസിഡന്റ്മാര്‍, 4 ജനറൽ സെക്രട്ടറിമാര്‍, 4 സെക്രെട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു,
നമ്മുടെ രാഷ്ട്രീയ സംവാദങ്ങൾ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്. വംശീയ ന്യൂനപക്ഷങ്ങൾ, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ
കേസില്‍ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് പൊലീസ് നിയമോപദേശം തേടി. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു’