യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെട്ടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന നിർദ്ദേശമുണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ് ചാറ്റ്.
സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് കൊണ്ടുവന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍നിന്നും അന്വേഷണവിധേയമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ മുസ്ലീം ലീഗ് അറിയിച്ചത്.