എം എം മണിയെപ്പോലെ ഒരാള്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'മണിയാശാന്‍ ഗ്രാമീണമായ ജീവിതം നയിച്ച് അനുഭവ സമ്പത്താര്‍ജ്ജിച്ച് തൊഴിലാളിപ്രസ്ഥാനങ്ങളിലും പൊതുപ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് വളര്‍ന്നുവന്നയാളാണ്
അട്ടപ്പാടിയിൽ ശിശു മരണങ്ങൾ തുടർകഥയാകുന്നത് വേദനാജനകമാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ പോരായ്മകൾ നിരവധി തവണ ചൂണ്ടികാട്ടിയതാണ്. ഇതുവരെ ഒന്നിനും പരിഹാരമായില്ല. വിഷയം സഭയിൽ ഉന്നയിച്ച മണ്ണാർക്കാട് എം എല്‍ എ എൻ. ഷംസുദിനെ അവഹേളിക്കുന്ന തരത്തിലാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.
കെ പി സി സി പുനഃസംഘടനാ പട്ടികയുടെ കരട് രൂപം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. നിയുക്ത ജനറല്‍ ബോഡിയില്‍ 73 പുതുമുഖങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെ മാറ്റി നിര്‍ത്തിയാണ് പട്ടിക പുതുക്കിയത്. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന കേരളം ഏറ്റവും സുന്ദരമായ സ്ഥലമാണെന്നും കടല്‍ത്തീരങ്ങളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ് കേരളമെന്നും ടൈം മാഗസിന്‍ പറയുന്നു.
അതേസമയം, തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.