കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് 25-നും ജൂണ്‍ 8-നും ഇടയിലാണ് കാലവര്‍ഷം പൊതുവേ കേരളത്തില്‍ ആരംഭിക്കാറുള്ളത്. 2009ല്‍ മെയ് 23-ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ 2016-ലും പിന്നീട് 2019-ലും കാലവര്‍ഷം എത്താന്‍ ജൂണ്‍ എട്ട് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.
കേരളത്തില്‍ മദ്യഷോപ്പുകള്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും. ഈ രണ്ട് ഔട്ട്‌ലെറ്റുകളും ചേര്‍ന്ന് 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്.