കൂത്താട്ടുകുളം ചോരക്കുഴി മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു
ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെയും വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ ഗേറ്റ് ഉപരോധിച്ച യാക്കോബായക്കാർ ഏറെ നേരം പൊലീസിനെ തടഞ്ഞുവെച്ചു.
സിഎജി: കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെടുമെന്ന് വി. മുരളീധരന്‍
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമാണിത്. മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കിയ പണമാണ് വകമാറ്റി ചെലവഴിച്ചത്.
സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയെന്ന് സർക്കാർ
ആരോപണങ്ങൾക്കാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടതെന്ന് പി.ടി. തോമസ് എംഎൽഎ പറഞ്ഞു. ഉണ്ട മോഷണക്കേസിൽ തന്റെ സ്റ്റാഫ് ഉൾപ്പെട്ട അങ്കലാപ്പിലാണ് കടകംപള്ളി സുരേന്ദ്രനെന്നും പി.ടി തോമസ്.
യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മർദ്ദനം
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.