രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അതിതീവ്ര കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശക്തമായ നടപടികള്‍ കൈക്കൊണ്ടാല്‍ അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു
മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത് ദില്നാപ്പൂര്‍, സൌത്ത് ദില്നാപ്പൂര്‍ പോലുള്ള മേഖലകളില്‍ പ്രധാനമായും കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണിയും തൃണമുല്‍ കോണ്‍ഗ്രസ്സും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലെ 49 മണ്ഡലങ്ങളില്‍ 26 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സാണ് ഒന്നാമതെത്തിയത്. തൃണമുല്‍ കോണ്‍ഗ്രസ് 11 സീറ്റുകളും സിപിഎം 10 സീറ്റുകളുമാണ് നേടിയത്
പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്