വധഭീഷണി മുഴക്കിയ മൻവീന്ദർ സിങ്ങിനെതിരെ ഐ പി സി സെഷന്‍ 506(2) ഭീഷണിപ്പെടുത്തല്‍, 354 ഡി (പിന്തുടരല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീനാ കൈഫിനും വിക്കി കൗശാലിനുമെതിരെ വധ ഭീഷണി മുഴക്കിയത്. 2021-ഡിസംബറിലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്.
മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.
ഇന്ത്യയില്‍ പൊലീസ് രാജാണ്, മോദി ഇവിടുത്തെ രാജാവും' എന്നാണ് അറസ്റ്റിനിടെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കെതിരെയും ആവുന്നത്ര ഉച്ചത്തില്‍ ഇന്ത്യയുടെ ശബ്ദമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ ബിജെപി കൈയ്യടക്കുമെന്ന് പറയുന്നത് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമാണ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെ ഗവര്‍ണറായിരുന്നു. 2012 മുതല്‍ രാജസ്ഥാന്‍റെ ഗവര്‍ണര്‍ പദവി വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി.
ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതൽ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനാൽ എ.െഎ.സി.സി. ആസ്ഥാനത്ത് സമരം നടത്തുമെന്ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ അച്ഛന്‍ സലിം ഖാനും നടി സ്വരാ ബാസ്‌കറിനും വധഭീഷണി കത്ത് വന്നിരുന്നു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെയായിരുന്നു സല്‍മാന്‍ ഖാന് വധഭീഷണിയുണ്ടായത്
ഉത്തര്‍പ്രദേശില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തിയിരുന്നു. ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.