നാഷണല്‍ ഹെറാള്‍ഡ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സംഘം ആദ്യം മാളിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ നിസ്‌കരിക്കാന്‍ ശ്രമിക്കുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം തടഞ്ഞതോടുകൂടി അവര്‍ തിരക്ക് കുറഞ്ഞ മാളിന്റെ രണ്ടാം നിലയിലേകക്ക് പോയി
ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്.
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭ ആരോപിച്ചിരുന്നു. മാളില്‍ നിസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയാണ് പറഞ്ഞത്
ദീപാവലി സമയത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും സ്വാതന്ത്ര്യദിന വാരത്തില്‍ ഓരോ ദിവസവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി സ്വമേധയാ കുറ്റാരോപിതനൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആ ബന്ധം തകര്‍ന്നു എന്നത് ഐ പി സി സെക്ഷന്‍ 376 (2) എന്‍ പ്രകാരം കുറ്റം ചുമത്താനുളള കാരണമായെടുക്കാനാവില്ല എന്നാണ് കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.
പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല.