അടുത്തിടെ ശ്രീനഗറിലെ റിയാസി പട്ടണത്തിൽ വെച്ച് പ്രദേശവാസികള്‍ പിടികൂടിയ ഭീകരരിൽ ഒരാൾ ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കരിന്‍റെ അഗ്നിപഥിനെതിരെയും കോണ്‍ഗ്രസ് രാജ്യമാകെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന് ഉദ്ദവ് താക്കറെ വ്യക്തവരുത്തിയത്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ രണ്ടാം ദിനത്തിൽ മഹുവ മൊയ്ത്രയോട് ചോദ്യം ചോദിച്ചിരുന്നു. ഇതിന് മഹുവ കൊടുത്ത മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണ്.
ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി
നേരത്തെ ജാമ്യം തേടി പട്യാല കോടതിയെ സമീപിച്ചിരുന്നെങ്കിലും സുബൈറിനെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. അതേസമയം, മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.