സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
ശിവസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ നടത്തുന്ന ശിവസംവാദ് യാത്രയിലാണ് അദ്ദേഹം ഏകനാഥ് ഷിന്‍ഡേക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന്
2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.
സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രനേതൃത്വം വളരെ ദുഖത്തിലായിരുന്നു. സംസ്ഥാന ഘടകത്തിന് ഈ തീരുമാനത്തോടെ വിയോജിപ്പുണ്ടായിരുന്നെങ്കിലും എല്ലാവരും മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ അംഗീകരിക്കുകയായിരുന്നു - ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
2005-ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്നാൻ സമിയുടെ ശരീരഭാരം കൂടിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ലുക്കിലേക്ക്
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മല്‍ അഹമദ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതി നടക്കുന്ന കാലഘട്ടത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതിനാല്‍ അഴിമതിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബിജെപിയുടെ സഹായത്തോടെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തനിക്കൊപ്പം വരാത്ത വിഭാഗം എം എല്‍ എമാരെ യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.