അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.
ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.