കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു
ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൊവവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. യുകെയിലെ പരീക്ഷണത്തില്‍ വാക്‌സിന്‍ 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു