താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിലെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ന്യൂസ് വെബ്‌സൈറ്റായ 'ദി വയര്‍' സിഇഒ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ രാംപൂര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.