റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.