ആരാണ് ജെപി നദ്ദ, താനെന്തിന് അയാള്‍ക്ക് ഉത്തരം നല്‍കണം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആമസോണ്‍ പ്രൈം വീഡിയോ സീരീസായ താണ്ഡവിനെക്കുറിച്ചുളള തന്റെ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ റണൗട്ട്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാടിയ, മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവരഭിനയിച്ച വെബ് സീരിസിന്റെ ചില ഭാഗങ്ങളില്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കങ്കണയുടെ വിവാദ ട്വീറ്റ്
കര്‍ഷകരുമായുളള ഒത്തുതീര്‍പ്പ് വൈകിപ്പിക്കുന്നത് മറ്റു ചിലരാണെന്ന് കേന്ദ്രം. വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ പത്താംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ പരാമര്‍ശം
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി