റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു
ഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ഹേമ മാലിനി. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുതന്നെ അറിയില്ല അവര്‍ക്ക് വേണ്ടതെന്താണെന്ന്, പ്രക്ഷോഭങ്ങള്‍ക്കുപിന്നില്‍ മറ്റാരോ ഉണ്ടെന്ന് നടിയും ഉത്തര്‍പ്രദേശ് മതുര ബിജെപി എംപിയുമായ ഹേമ മാലിനി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രം പൂട്ടിച്ച് ജില്ലാ ഭരണകൂടം. അഖില ഭാരതീയ ഹിന്ദു മഹാസഭ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി ഉള്‍പ്പെടെയുളള പഠനകേന്ദ്രം രണ്ടുദിവസം മുന്‍പാണ് ആരംഭിച്ചത്.
റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്