ബദൗന്‍ ബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. യുവതി അസമയത്ത് പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.
യു എസ് പാര്ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.
ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്. ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെല്ലിക്കെട്ട് നടത്തുന്നത് അപകടകരമാണ്
നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന യോദ്ധാവ് എന്നാണ് രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന രാഹുലിനെ അഭിനന്ദിച്ചത്.
ബദൗനിലെ ബലാത്സംഗത്തെ ന്യായീകരിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തുവന്നു. യുവതി അസമയത്ത് തനിയെ പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞു
അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ലവ് ജിഹാദ് നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുളള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ കടമയാണെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം അതിനെതിരാണെന്നുമാരോപിച്ചുളള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിയമത്തെ ന്യായീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.