ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവിലയടക്കമുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി
തമിഴ്‌നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ് പി വേലുമണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ്‌ലാന്റ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്
കൊവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.