പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന് സുപ്രീംകോടതിയുടെ അനുമതി
പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി.
വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച; സമരം ശക്തമാക്കുമെന്ന് കർഷകർ
കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അര ട്രൗസറിട്ട് നാഗ്പൂരില്‍ നടത്തുന്ന പ്രസംഗങ്ങളല്ല ദേശീയത; തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്
കർഷക സമരം ശക്തമാകുമ്പോൾ ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അര ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണ്‍ വഴി നടത്തുന്ന പ്രസംഗങ്ങള്‍ അല്ല ദേശീയത എന്ന് അദ്ദേഹം തുറന്നടിച്ചു
'ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ ആഗ്രഹിക്കുന്നു, സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല'
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് രാഷ്ട്രീയത്തിൽ ചേരാൻ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുതിർന്ന സി.പി.ഐ (എം) നേതാവ് അശോക് ഭട്ടാചാര്യ.
കനത്ത മഞ്ഞുവീഴ്ച്ച ; ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവച്ചു
കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവയ്ച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ച്ചത്.