പൊതുസ്ഥലങ്ങളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള സമരങ്ങൾ ഇനി അനുവദിക്കില്ലെന്ന് സുപ്രീം കോടതി
ഷഹീൻ ബാഗ് കുത്തിയിരുപ്പ് സമരത്തിന് മേൽ ലഭിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെ പൊതുസ്ഥലങ്ങളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള സമരങ്ങൾ ഇനി അനുവദിക്കില്ലെന്ന് സുപ്രീം കോടതി.
സുശാന്ത് സിംഗ് രാജ്പുത്തിന്റെത് ആത്മഹത്യ തന്നെയെന്ന് സിബിഐ
സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി മരണത്തിന്റെ സാഹചര്യം പുനർ സൃഷ്‌ടിച്ചത്തിന് ശേഷം സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യ തന്നെയെന്ന എയിംസിന്റെ നിഗമനം സിബിഐ പിന്തുണച്ചു.
ഹത്രാസ് കൂട്ടബലാത്സംഗ കേസ് ഞെട്ടിച്ചുവെന്ന് സുപ്രീം കോടതി
സാക്ഷികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് ബുധനാഴ്ചയോടെ കോടതിയിൽ സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ നേതൃത്വം നൽകിയ ബെഞ്ച് യുപി സർക്കാരിന് നിർദേശം നൽകി.