രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. ’Kesavananda Bharati Vs State of Kerala' എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടിരുന്നത്. 'ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' എന്നാണ് രക്തസാക്ഷി നിഘണ്ടുവിന്‍റെ പേര്.
ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വ്യാപകമായ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ രാജ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.