ശ്വാസതടസ്സം: അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു
നേരത്തെ, ഓഗസ്റ്റ് 2 ന് കൊറോണ പോസിറ്റീവ് ആയ ആമിത് ഷായെ എയിംസിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 14 ന് കൊവിഡ് നെഗറ്റീവ് ആയി. എന്നിട്ടും ശാരീരിക അവശതകള്‍ വിട്ടുമാറാത്തതോടെ ഓഗസ്റ്റ് 18 ന് അദ്ദേഹത്തെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടന: വിയോജിച്ചവര്‍ പുറത്ത്
ദേശീയ നേതൃത്വത്തിൽ താരതമ്യേന ജൂനിയറായ കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടക്കം ഉൾപ്പെട്ടപ്പോള്‍ ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവര്‍ തഴയപ്പെട്ടു.
ഇന്ത്യ-ചൈന സംഘര്‍ഷം: അഞ്ചു ധാരണകളുമായി സംയുക്ത പ്രസ്താവന
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന എല്ലാ നടപടികളും ഒഴിവാക്കണമെന്നും ഇരു മന്ത്രിമാരും സമ്മതിച്ചു.